
നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിയ്ക്കുന്നതിനായി അനുപമയെന്ന അമ്മ നടത്തിയ പോരാട്ടം കേരളത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. വിവാഹത്തിന് മുമ്പുണ്ടായ കുഞ്ഞായതിനാല്‍ അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും അവര്‍ കുട്ടിയെ ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് അനുപമ നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
വന്‍ വിവാദങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ തിരികെയെത്തിച്ച് കോടതി വഴി അനുപമയ്ക്കും അജിത്തിനും നല്‍കുകയായിരുന്നു. ഒന്നര മാസം മുന്‍പാണ് അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ തിരികെ കിട്ടിയത്.അനുപമയും അജിത്തും കഴിഞ്ഞ ആഴ്ച നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. കുഞ്ഞുമായുള്ള സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് അജിത്തും അനുപമയും. ഇപ്പോള്‍ ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങി മുണ്ടും ഷര്‍ട്ടും ധരിച്ച് കടല്‍ത്തീരത്തു കൂടി നടന്നു നീങ്ങുന്ന എയ്ഡനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിയ്ക്കുകയാണ്.






