പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് രണ്ട് പേര് വെട്ടേുമരിച്ച നിലയില്‍ വീടിനുള്ളില്‍ രണ്ടു പേരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്(60), ദേവി(50) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നു.
രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് രണ്ടു പേരെയും വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.






