
ന്യൂഡല്‍ഹി : മുഖ്യമന്ത്രി ചർച്ചയിൽ ഡല്‍ഹിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് രംഗത്തെത്തി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും ഇവര്‍ മാധ്യമങ്ങേളാട് പറഞ്ഞു .
ഉജ്ജ്വലമായ വിജയമാണ് കേരളത്തില്‍ ഉണ്ടായത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കും. ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ നടത്തരുത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. പ്രകടനങ്ങള്‍ നടത്തരുതെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നത് – വിഡി സതീശന്‍ പറഞ്ഞു.
നേതാക്കന്മാരെ സ്‌നേഹിക്കുന്നതിലും താല്‍പര്യം പ്രകടിപ്പിക്കുന്നതിലും ഒരു തെറ്റുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണം. പ്രകടനങ്ങള്‍ ഒഴിവാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് ഉറച്ചുനില്‍ക്കണം – രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളാണ് പരമപ്രധാനമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരും പാര്‍ട്ടിക്കരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ നിര്‍ദേശിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകള്‍ അണികള്‍ നീക്കിത്തുടങ്ങി.






