
ടൊയോട്ട ഹൈലക്സ് പിക്ക്-അപ്പ് എസ്യുവി ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ ഒരുങ്ങുന്നു. ജനുവരി 23-നാണ് ഹൈലക്സ് പിക്ക്-അപ്പ് എസ്യുവി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്.
ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ ഹൈലക്സിനായി ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ അനുസരിച്ച് 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് ബുക്കിങ് തുക.
ടൊയോട്ട ഹൈലക്സിന് ഏകദേശം 35 ലക്ഷത്തിനടുത്ത് വിലയാണ് പ്രതീക്ഷിയ്ക്കുന്നത്. 150 എച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 2.4-ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് ടൊയോട്ട ഹൈലക്സ് ഇന്ത്യയിലെത്താന്‍ സാദ്ധ്യത.
ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. 5.3 മീറ്റര്‍ നീളവും 3 മീറ്റര്‍ വീല്‍ബേസുള്ള നല്ല വലിപ്പമുള്ള പിക്ക്അപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. കൂടുതല്‍ ഭാരം വഹിക്കാന്‍ പുറകില്‍ ലീഫ് സ്പ്രിങ്ങ് സസ്പെന്‍ഷനാണ് ഹൈലക്സിന്.
വലിപ്പമേറിയ കറുപ്പില്‍ പൊതിഞ്ഞ ഗ്രില്‍ ഭാഗം ഹൈലക്സിന്റെ സ്പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്.
സ്വേപ്റ്റ് ബാക് ഡിസൈനിലുള്ള ഹൈ-ബീം എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, കറുപ്പ് നിറത്തിലുള്ള അലോയ് വീലുകള്‍ എന്നിങ്ങനെ സ്പോര്‍ട്ടി ലുക്ക് ആണ് ടൊയോട്ട ഹൈലക്സിനുള്ളത്.






