
ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് 192 വയസുകാരനായ ജൊനാഥന്. കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിയും ജൊനാഥനാണ്. 1832-ലാണ് ജൊനാഥന് ജനിച്ചത്. 1882-ല്‍ സീഷെല്‍സില്‍ നിന്ന് സെന്റ് ഹെലേനയില്‍ എത്തിച്ചേരുമ്പോള്‍ ജൊനാഥന് പൂര്‍ണവളര്‍ച്ച പ്രാപിച്ച് തന്റെ അമ്പതുകളില്‍ എത്തിയിരുന്നു. ഇത് വച്ചാണ് ജൊനാഥന്റെ പ്രായം കണക്കാക്കിയതെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
ബ്രിട്ടിഷ് അധീനപ്രദേശമായ സെന്റ് ഹെലേന ദ്വീപിലാണ് ജൊനാഥന് തന്റെ 190-ാം പിറന്നാള്‍ ആഘോഷിച്ചത്. കാബേജ്, കുക്കുംബര്‍, ആപ്പിള്‍, കാരറ്റ് എന്നിവയൊക്കെയാണ് ജൊനാഥന്റെ പ്രിയപ്പെട്ട ആഹാരം. എങ്കിലും വെറ്ററിനറി വിഭാഗം ജൊനാഥന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ നല്‍കാറുണ്ട്. മനുഷ്യരുമായി വളരെ അടുത്ത് പെരുമാറാന്‍ ആമയപ്പൂപ്പന് വളരെയധികം ഇഷ്ടമാണ്.
പ്രായത്തിന്റെ പ്രശ്നങ്ങളോടൊപ്പം കാഴ്ചയും മണമറിയാനുള്ള കഴിവും ജൈാനാഥന് നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. എന്നാല്‍ എമ്മയുമായും ചിലപ്പോള്‍ ഫ്രെഡുമായും ഇണചേരുന്നതില്‍ താല്‍പ്പര്യം കാണിക്കാറുണ്ടെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. 188 വയസ്സു വരെ ജീവിച്ച ടൂയി മലില എന്ന ആമയായിരുന്നു ഇതിനു മുന്‍പ് ഏറ്റവും പ്രായം കൂടിയ ജീവി എന്ന സ്ഥാനത്തിന് അര്‍ഹയായത്.






