ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐഫോണ്‍ 13 കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഇപ്പോള്‍ അവസരം കൈവന്നിരിയ്്ക്കുകയാണ്. വെറും 55,900 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിയ്ക്കുന്നത്. ഈ വില 128 ജിബി ഇന്റേണല്‍ മെമ്മറിയുള്ള അടിസ്ഥാന മോഡലിനാണ്. കഴിഞ്ഞ വര്‍ഷം 79,900 രൂപയ്ക്കാണ് ഐഫോണ്‍ 13 ഇന്ത്യയില്‍ അവതരിപ്പിച്ചത്.
നിലവില്‍ ആപ്പിളിന്റെ ഇന്ത്യന്‍ റീസെല്ലര്‍ ഐസ്റ്റോര്‍ വഴിയാണ് ക്യാഷ്ബാക്ക് നല്‍കുന്നത്. iStoreല്‍ നിന്നും ഫോണ്‍ ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 6000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. കൊട്ടക് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളിലും ഈ ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. ക്യാഷ് ബാക്കിന് ശേഷം ഫോണിന്റെ വില 73,990 രൂപയായി കുറയും. മാത്രമല്ല, റീസെല്ലര്‍ ഇതില്‍ എക്സ്ചേഞ്ച് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്താല്‍ 15,000 രൂപ വരെ കിഴിവ് ലഭിക്കും.
റീസെല്ലര്‍ പറയുന്നതനുസരിച്ച്, iPhone XR 64GB നല്ല പ്രവര്‍ത്തന നിലയിലാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് 15,000 രൂപ കിഴിവ് ലഭിക്കും. ഇതുകൂടാതെ, 3000 രൂപ എക്സ്ചേഞ്ച് ബോണസും നല്കുന്നു. ഇത് രണ്ടും കൂടി കുറച്ചാല്‍ ഐഫോണ്‍ 13ന്റെ വില 55,900 രൂപയായി കുറയും. ഇതേ ഓഫര്‍ iPhone 13 Pro, iPhone 13 Pro Max എന്നിവയിലും ലഭ്യമാണ്. ഈ ഓഫറിലൂടെ, 1,06,900 രൂപ വിലയുള്ള ഐഫോണ്‍ 13 പ്രോ 96,900 രൂപയ്ക്ക് വാങ്ങാം.






