
ന്യൂഡല്‍ഹി: ഇതിഹാസ കഥക് നര്ത്തകന് പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രിജ്മോഹന്‍ മിശ്ര എന്നാണ് മുഴുവന്‍ പേര്. ഡല്‍ഹിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരി നടത്തിവരികയായിരുന്നു.
1938 ല്‍ ലക്നൗവിലാണ് ജനനം. കഥക് നൃത്തത്തിലെ പ്രധാനപ്പെട്ട പരമ്പരയായ മഹാരാജ് കുടുംബാംഗമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ട് അമ്മാവന്മാരും അച്ഛനും കഥക് നര്‍ത്തകരായിരുന്നു.






