
കൊച്ചി : ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എംപി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഷിബു എന്ന മുഹമ്മദ് റിസ ഗുണ്ടാ നേതാവ് പിടിയില്‍. എറണാകുളം മട്ടാഞ്ചേരിയില്‍ ബാറില്‍ വയോധികനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഷിബു ആണ് പോലീസ് പിടിയിലായത്.
ഓപ്പറേഷന് തൂഫാന് വളന്റിയറാകാന്‍ കെ. സുധാകരന് പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത് നിരവധി ഗുണ്ടകളായിരുന്നു. യോഗത്തില്‍ മുന്‍പന്തിയില്‍ ഷിബു എന്ന മുഹമ്മദ് റിസ ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു. ഓപ്പറേഷൻ തൂഫാന്റെ്ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം.
ലഹരിവിരുദ്ധ യോഗത്തിന്റെ് പേരില്‍ നടന്ന ചര്‍ച്ചയ്ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത അമര്‍ഷം പുകയുന്നുണ്ട്.എറണാകുളം ഡിസിസി പൂര്‍ണമായി കെ. സുധാകരന്റെ നടപടിയെ തള്ളിക്കളഞ്ഞിരുന്നു. ഡിസിസിയുടെ അറിവോടെ അല്ല ഇത്തരം ഒരു പ്രവൃത്തി കെ. സുധാകരന് നടത്തിയത് എന്നാണ് ഡിസിസി നേതാക്കള്‍ അടക്കം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു.
അതേസമയം ഇന്നലെയാണ് മട്ടാഞ്ചേരിയിലെ ബാറില്‍ സംഘര്‍ഷം നടന്നത്. കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസയാണ് ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. ചുറ്റിക കൊണ്ട് വയോധികനെ മര്ദിക്കുന്നതിന്റെ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനല്‍ പുലി നസീര്‍, ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യപ്രതി ബിലാല്‍ തുടങ്ങി നിരവധി കുപ്രസിദ്ധ ഗുണ്ടകളാണ് യോഗത്തിനെത്തിയത്.






