
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്ന് ഒരേദിശയില് പറന്നുയര്ന്ന രണ്ടു വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. 3000 അടി ഉയരത്തില് ഒരേ ദിശയില് അടുത്തടുത്ത് രണ്ട് വിമാനങ്ങള് ശ്രദ്ധയില് പെട്ട റഡാര് കണ്ട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രണ്ട് വിമാനങ്ങള്ക്കും ദിശമാറ്റാനുള്ള മുന്നറിയിപ്പ് നല്കിയതോടെ തലനാരിഴയ്ക്ക് ആ അപകടം ഒഴിവായി. പൈലറ്റുമാരെ വിവരമറിയിച്ചതോടെ ഒരു വിമാനം ഇടതുവശത്തേക്കും മറ്റൊരു വിമാനം വലതുവശത്തേക്കും തിരിച്ചുവിട്ടാണ് വന് അപകടം ഒഴിവാക്കിയത്. യാത്രക്കാരും വിമാനജീവനക്കാരുമായി 428 പേരാണ് ഇരുവിമാനങ്ങളിലുമായുണ്ടായിരുന്നത്.
ഈ മാസം ഏഴിന് രാവിലെ കൊല്ക്കത്തയിലേക്കും (6 ഇ455) ഭുവനേശ്വറിലേക്കുമുള്ള (6 ഇ246) ഇന്ഡിഗോ വിമാനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില് ഒരേദിശയില് പറന്നുയര്ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് (ഡി.ജി.സി.എ.) അറിയിച്ചു. കുറ്റക്കാര്ക്കെതിരേ കര്ശനനടപടിയെടുക്കുമെന്ന് ഡി.ജി.സി.എ. മേധാവി അരുണ്കുമാര് പറഞ്ഞു.
ബെംഗളൂരുകൊല്ക്കത്ത വിമാനത്തില് 176 യാത്രക്കാരും ആറു ജീവനക്കാരുമാണുണ്ടായിരുന്നത്. ബെംഗളൂരുഭുവനേശ്വര് വിമാനത്തില് 238 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നു. മൊത്തം 426 പേര്.
ആശയവിനിമയത്തിലുണ്ടായ പിഴവാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില് വ്യക്തമായത്. ബെംഗളൂരു വിമാനത്താവളത്തില് വടക്കും തെക്കുമായി രണ്ടു റണ്വേകളാണുള്ളത്. ഇതില് വടക്കേ റണ്വേ വിമാനമിറങ്ങാനും തെക്കേ റണ്വേ പറന്നുയരാനുമാണ് ഉപയോഗിക്കാറ്. സംഭവംനടന്ന ദിവസം രാവിലെ രണ്ടിനുമായി വടക്കേ റണ്വേ ഉപയോഗിച്ചാല് മതിയെന്ന് ഷിഫ്റ്റ് ഇന് ചാര്ജ് തീരുമാനിച്ചു. എന്നാല്, തെക്കേ റണ്വേയുടെ പ്രവര്ത്തനം നിര്ത്തിവെക്കാനുള്ള അറിയിപ്പ് അവിടത്തെ ടവര് കണ്ട്രോളര്ക്ക് ലഭിച്ചില്ല. ഇതിന്റെ ഫലമായി രണ്ടു റണ്വേകളിലെയും ട്രാഫിക് കണ്ട്രോളര്മാര് വിമാനങ്ങള്ക്കു പറക്കാന് അനുമതിനല്കുകയായിരുന്നു.
3000 അടി ഉയരത്തില് ഒരേ ദിശയില് അടുത്തടുത്ത് രണ്ട് വിമാനങ്ങള് ശ്രദ്ധയില് പെട്ട റഡാര് കണ്ട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രണ്ട് വിമാനങ്ങള്ക്കും ദിശമാറ്റാനുള്ള മുന്നറിയിപ്പ് നല്കിയതോടെ തലനാരിഴയ്ക്ക് ആ അപകടം ഒഴിവായി.







Comments