
കൊല്ലം: ലോക്ഡൗണ്‍ ദിവസം കായംകുളത്ത് കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയ തനിക്കും പര്‍ദ്ദ ധരിച്ചെത്തിയ അമ്മയ്ക്കും വസ്ത്രത്തിന്റെ പേരില്‍ പോലീസില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്സല് മണിയില്‍ ഫെയ്സ്ബുക്ക് പോസറ്റിട്ടത്.
പോലീസിനെതിരെ പോസറ്റിട്ട യുവാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കൊല്ലത്തെ എല്‍ഡിഎഫ് എംഎല്‍എ മുകേഷ്. പണ്ട് തന്റെ ഫെയ്സ്ബുക്ക് പോസറ്റിന് താഴെ തെറി വിളിച്ച് കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച് മറുപടി കൊടുത്തതിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസറ്റ്.






