താന്‍ ഒരു മോഹന്‍ലാല്‍ ആരാധകന് ആണന്ന് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷം മോഹന്‍ലാല്‍ സിനിമകള്‍ കാണാറുണ്ടെന്നും ദൃശ്യം പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് ഗൗതം മേനോന് പറയുന്നു. ഫിലിം കമ്പാനിയന് സൗത്തിന്റെ ആക്ടേഴ്സ് റൗണ്ട് ടേബിളില്‍ സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ കമല്‍ ഹാസന് സിനിമകളുടെ വലിയ ആരാധകനാണ്. അതേക്കുറിച്ച് ഇതിന് മുമ്പും സംസാരിച്ചിട്ടുണ്ടെന്നും അതേസമയം താനൊരു മോഹന്‍ലാല്‍ ആരാധകന് ആണെന്നും ഗൗതം മേനോന് പറയുന്നു. താന്‍ അഭിനയം തുടങ്ങിയതിന് ശേഷം മോഹന്‍ലാലിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് ഗൗതം മേനോന് പറഞ്ഞു.
ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ശ്രദ്ധിക്കാതെ എങ്ങനെ അനായാസമായി അഭിനയിക്കാമെന്ന് പഠിക്കാനാണ് കൂടുതലായും മോഹന്‍ലാലിന്റെ സിനിമകള്‍ കാണുന്നത്. വളരെ അനായാസമായാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇതിന് മുമ്പും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടന്നും ഗൗതം മേനോന് കൂട്ടിച്ചേര്‍ത്തു.






