
ഔഡിയുടെ പ്രീമിയം എസ്യുവി ക്യൂ7ന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. പെട്രോള്‍ എന്ജിന് മാത്രമായിട്ടാണ് പുതിയ ക്യൂ 7 എത്തിയത്. രണ്ടു വകഭേദങ്ങളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ പ്രീമിയം പ്ലസ് മോഡലിന് 79.99 ലക്ഷം രൂപയും ടെക്നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
പുതിയ മോഡലിന് വെര്‍ട്ടിക്കല്‍ സ്ലാറ്റ്സുകളോടു കൂടിയ സിംഗിള്‍ ഫ്രെയിം ഗ്രില്‍, റീഡിസൈന്‍ ചെയ്ത ബംബര്‍, മെട്രിക്സ് എല്‍ഇഡി ഹെഡ്ലാംപ്, 19 ഇഞ്ച് അലോയ് വീലുകള്‍, ബൂട്ട് ലിഡിലെ സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, റീ ഡിസൈന്‍ഡ് എല്‍ഇഡി ടെയില്‍ ലാംപ് എന്നിവയുണ്ട്. ഔഡി വെര്‍ച്യുവല്‍ കോക്പിറ്റ്, വലിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 19 സ്പീക്കറുകളും 16 ചാനല്‍ ആംപ്ലിഫയറോടു കൂടിയ ത്രീ ഡി സറൗണ്ട് സിസ്റ്റം, എയര്‍ അയണൈസര്‍, അരോമാറ്റൈസേഷന്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, നാലു സോണ്‍ എസി തുടങ്ങിയവയും ഉണ്ട്.
3 ലിറ്റര്‍ വി6 ടിഎഫ്എസ്ഐ പെട്രോള്‍ എന്ജിന് 340 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എസ്യുവി ക്യൂ7-ന് സെക്കന്റുകള്‍ മാത്രം മതി.






