
ഇന്ത്യന്‍ വിപണിയില്‍ Q7 ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഔഡി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വരവ്. അടിസ്ഥാന വേരിയന്റിന് 79.99 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 88.33 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ ഔഡി ഇന്ത്യ പുതിയ Q7 ഫെയ്സ്ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. പുതിയ വാഹനം CKD യൂണിറ്റായാണ് ഇന്ത്യയിലെത്തുന്നത്.
വീതിയേറിയ ക്രോം സ്ലാറ്റുകളുള്ള കൂറ്റന്‍ ഗ്രില്‍ വാഹനത്തിന്റെ മുന്‍വശത്തിന് ബോള്‍ഡ് അപ്പീല്‍ നല്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ആയ ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള് ഇതിന് ചുറ്റും ഉണ്ട്. ഉപഭോക്താക്കള്‍ക്ക് ഔഡി ലേസര്‍ ലൈറ്റിനൊപ്പം HD മാട്രിക്സ് എല്‍ഇഡി സാങ്കേതികവിദ്യയുടെ ഓപ്ഷനുമുണ്ട്. എസ്യുവിക്ക് വലിയ ഇന്‍ടേക്കുകള്‍, പുതിയ അലോയ് വീലുകള്‍, പുതിയ സ്ലീക്കര്‍ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഷാര്‍പ്പായിട്ടുള്ള ബമ്പറുകള്‍ എന്നിവയും ലഭിക്കും.
അകത്തളത്തിലും പുത്തന്‍ മാറ്റങ്ങള്‍ കാണാം. ഹാപ്റ്റിക്, അക്കോസ്റ്റിക് ഫീഡ്ബാക്ക് നല്കുന്ന രണ്ട് പുതിയ വലിയ ടച്ച്സ്ക്രീനുകള്‍ ഉണ്ട്. LTE അഡ്വാന്‍സ്ഡ് കണക്റ്റിവിറ്റി, ഒരു വൈഫൈ ഹോട്ട്സ്പോട്ട്, നാച്ചുറല്‍ വോയ്സ് കണ്ട്രോള്, വിപുലമായ ഔഡി കണക്റ്റ് പോര്‍ട്ട്ഫോളിയോ എന്നിവയും ഈ സിസ്റ്റത്തില്‍ വരുന്നു. MMI ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്ന ക്ലൗഡ് അധിഷ്ഠിത ആമസോണ്‍ വോയ്സ് സേവനമായ അലക്സയും പുതിയതാണ്.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്ട്രോള്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകള്‍ എന്‍ട്രി ലെവല്‍ പ്രീമിയം പ്ലസ് ട്രിമ്മില്‍ ഉള്‍പ്പെടുത്തും. മാട്രിക്സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്, അഡാപ്റ്റീവ് വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍, എയര്‍ ക്വാളിറ്റി സെന്‍സര്‍, 19-സ്പീക്കര്‍ ബാംഗ്, ഒലുഫ്സെന്‍ ഓഡിയോ സിസ്റ്റം, ഒരു ഫൂട്ട്-സ്പീക്കര്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഗിസ്മോകള്ക്ക് പുറമെ പ്രീമിയം പ്ലസ് വേരിയന്റില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും ടോപ്പ്-സ്പെക്ക് ടെക്നോളജി ട്രിമ്മിലും ഇടംപിടിക്കും.
എട്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പിന് ക്യാമറയുള്ള സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഓഫര്‍ ചെയ്യുന്ന മറ്റ് സുരക്ഷാ ഫീച്ചറുകള്‍. എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍, 335 bhp കരുത്തും 500 Nm പീക്ക് ടോര്‍ക്കും നല്കുന്ന 3.0 ലിറ്റര്‍ TFSI, V6 പെട്രോള്‍ എഞ്ചിനാണ് Q7 ഫെയ്സ്ലിഫ്റ്റിന് കരുത്തേകുന്നത്. ഇത് എട്ട് സ്പീഡ് ടിപ്ട്രോണിക് ഗിയര്‍ബോക്സും ക്വാട്രോ AWD സിസ്റ്റവുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു. 5.9 സെക്കന്‍ഡിനുള്ളില്‍ എസ്യുവിക്ക് 0 നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.






