
ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന്
കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതോടെ ജിമ്മുകളും നീന്തല്‍ കുളങ്ങളും തിയറ്ററുകളും യോഗാ കേന്ദ്രങ്ങളും പൂർണ സമയം പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
തിയറ്ററില്‍ ഉള്‍പ്പെടെ പ്രവേശിക്കുന്നവര്‍ രണ്ടു ഡോസ് വാക്സിന് എടുത്തവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.






