.jpeg)
ന്യൂഡൽഹി: കോവിഡ് മരണം അഞ്ചുലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് രാജ്യത്തെ മരണസംഖ്യ നാലുലക്ഷമായിരുന്നു.
ആഗോളതലത്തിൽ യു.എസിലാണ് ഏറ്റവും കൂടുതൽ മരണം. 9.2 ലക്ഷം. ബ്രസീലിൽ 6.3 ലക്ഷം.
ഇന്ത്യയിൽ 217 ദിവസംകൊണ്ട് ഒരു ലക്ഷം പേർക്കുകൂടി ജീവൻ നഷ്ടമായി. കഴിഞ്ഞദിവസം പുതുതായി 1072 പേർകൂടി മരിച്ചതോടെ മരണസംഖ്യ 5,00,055 ആയി ഉയർന്നു.






