
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. റാബി സീസണ് പരിഗണിച്ച് കര്‍ഷകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കാന്‍ ജില്ലാ സെന്‍ട്രല്‍ കോപറേറ്റീവ് ബാങ്കുകള്‍ക്ക് (ഡിസിസിബി) നബാര്‍ഡ് 21,000 കോടി രൂപ ക്രെഡിറ്റ് നല്‍കും. നബാര്‍ഡും ആര്.ബി.ഐയും മറ്റു ബാങ്കുകളും ഇതിനുള്ള തുക ഡിസിസിബിയ്ക്ക് കൈമാറും. ഇക്കാര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അരുണ്‍ ജെയ്റ്റ്ലി ആര്.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയതായി സാമ്പത്തികാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് അറിയിച്ചു.
ഡിസംബര്‍ 31 വരെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ ചാര്‍ജുകള്‍ ഈടാക്കില്ല. ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഫോണിലൂടെയുള്ള ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഉണ്ടാവില്ല. ഇ-വോളറ്റുകളുടെ ഉപയോഗത്തിനുള്ള പരിധി 20,000 രൂപയായി ഉയര്‍ത്തി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എ.ടി.എമ്മുകള്‍ പൂര്‍ണ്ണമായും പുനഃക്രമീകരിക്കും. 82,000 എ.ടി.എമ്മുകള്‍ ഇതിനകം പുനഃക്രമീകരിച്ചുകഴിഞ്ഞുവെന്നും ശക്തികാന്ത് ദാസ് അറിയിച്ചു.






