മലയാള സിനിമാമേഖലയില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന അഭിനേതാവാണ് പൃഥ്വിരാജ്. അഭിനേതാവെന്ന നിലയില്‍ മാത്രമല്ല സംവിധായകനായും തിളങ്ങുന്ന കലാകാരനാണ് പൃഥ്വി. സിനിമാമേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും അറിയുകയും വായിക്കുകയും സംവദിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് പൃഥ്വിരാജ്. അന്തര്‍ദേശീയ തലത്തിലുള്ള സിനിമകളെക്കുറിച്ചു വരെ താരം അറിയാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മിഡില്‍ ഈസ്റ്റ് സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന അഹമ്മദ് ഗോള്ചിന്നിനെ കണ്ടുമുട്ടിയ സന്തോഷം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.
‘‘1968 മുതൽ ഇന്നുവരെ മലയാള സിനിമയിലെ ഏറ്റവും ദീർഘകാല നിക്ഷേപകനായി അഹമ്മദ് ഗോൾചിൻ തുടരുന്നു. മറ്റാരേക്കാളും നമ്മുടെ ഇൻഡസ്ട്രിയുടെ പരിണാമം അദ്ദേഹം കണ്ടിട്ടുണ്ടാകാം, കൂടാതെ മലയാള സിനിമയ്ക്ക് ഒരു വിദേശ വിപണി സൃഷ്ടിക്കുന്നതിൽ ഏറിയും കുറഞ്ഞും ഒറ്റയ്ക്ക് ഉത്തരവാദിയാണ് അദ്ദേഹം. ആതിഥ്യമര്യാദയ്ക്കും വിശ്വാസത്തിനും നന്ദി സർ! ഞങ്ങള്‍ ഫാർസ് ഫിലിംകോ എൽഎൽസിയും പൃഥ്വിരാജ് പ്രൊഡക്ഷൻസും തമ്മിൽ അണിനിരക്കുന്ന ആവേശകരമായ എല്ലാ സഹകരണങ്ങള്‍ക്കുമായി പ്രതീക്ഷിക്കുന്നു #AhmadGolchin
PS: എന്നെങ്കിലും ഒരു ഫീച്ചർ ഫിലിമായോ ഡോക്യുഫിക്ഷനായോ കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കഥയാണ് അദ്ദേഹത്തിന്റെത്! ഞാൻ അദ്ദേഹത്തിനോടത് ചോദിച്ചുകൊണ്ടേയിരിക്കുന്നു... ഒരു നാൾ അവസാനം അദ്ദേഹം തന്റെ ജീവിതകഥയുടെ അവകാശം എനിക്ക് തന്നേക്കാം 😃🙏’’ എന്നാണ് ഗോള്ചിന്നിനൊപ്പം നില്ക്കുന്ന ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചത്.

ഫോട്ടോ കണ്ടതിനു ശേഷം ഗോള്ചിന്നിന്റെ ജീവിതകഥയുടെ അവകാശങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുക, പ്രത്യേകിച്ചും നിങ്ങൾ ഇത് സംവിധാനം ചെയ്താൽ ഇത് ഒരു മികച്ച സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ട് എന്ന നിലയില്‍ ആശംസകളറിയിച്ച് പലരും കമന്റുകളിടുന്നുണ്ട്.

Comments