
എണ്പതുകളില് ഹിന്ദി സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുന്നിര നായികയായി മാറിയ താരമാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും മാസ്മരികമായ നൃത്തച്ചുവടുകൾ കൊണ്ടും ബോളിവുഡ് കീഴടക്കിയ താരം പ്രായം 57 പിന്നിട്ടിട്ടും ഇന്നും ആരാധകരുടെ മനസ്സിലെ നിത്യഹരിത നായികയാണ്. ഹിന്ദി സിനിമകളിൽ എത്ര പുതിയ നായികമാർ വന്നാലും സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രേക്ഷകർ ആദ്യം ഓർക്കുന്ന പേര് മാധുരി ദീക്ഷിത് എന്നായിരിക്കും.
അന്നുമിന്നും ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന താരം, തന്റെ സൗന്ദര്യം കൊണ്ടും എന്നും ഏവരെയും അത്ഭുതപ്പെടുത്താറുണ്ട്. സോഷ്യല് മീഡിയയിലും വളരെ സജീവമായ താരം എലഗന്റ് ലുക്കിലുള്ള ചിത്രങ്ങളും ട്രഡീഷണല് ലുക്കിലുള്ള ചിത്രങ്ങളും പങ്കിട്ട് ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്.
ഇപ്പോഴിതാ കാഷ്വല് സാരി ലുക്കില് എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള് പങ്കിടുകയാണ് മാധുരി ദീക്ഷിത്. ആകർഷകമായ നിറക്കൂട്ടുകളും ബോൾഡായ പാറ്റേണുകളും ഒത്തുചേർന്ന സാരിയാണിത്. റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില് പിങ്ക്, നീല, പച്ച നിറങ്ങളിലുള്ള ഫ്ലോറല് ഡിസൈനുകളും കാണാം. സ്കൂപ്പ് നെക്ലൈനുള്ള സ്ലീവ്ലെസ് റോയല് ബ്ലൂ ബ്ലൗസാണ് താരം ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ഓറഞ്ച് പോര്ഷനില് നേര്ത്ത വരകളായുള്ള ക്വിൽറ്റിംഗും ഈ സാരിയിലുണ്ട്.
‘‘ഇന്നത്തെ സ്റ്റൈൽ അല്പം വ്യത്യസ്തമാണ് സര്...’’ എന്ന ക്യാപ്ഷന് നല്കിയാണ് മാധുരി ചിത്രങ്ങള് പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകര് ഈ പോസ്റ്റിനു താഴെ കമന്റുകള് കുറിക്കുന്നുണ്ട്. ‘സ്ലേയിംഗ് ക്വീന്, നിങ്ങളുടെ ഓരോ ശൈലിയും തികച്ചും സവിശേഷമാണ്, എംഡി അന്നുമിന്നും ചെറുപ്പം...’ എന്നതടക്കമാണ് കമന്റുകള്.







Comments