More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ലാലേട്ടന്റെ ആരാധകനെന്ന നിലയില്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ് ആ വാക്കുകള്‍; സംവിധായകന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു; വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍

Authored by Web Desk | Last updated: 17 Oct 2026, 9:53 AM | 3 min read

Print
photo-www.instagram.com/jishadshamsudeen/
photo-www.instagram.com/jishadshamsudeen/
ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ അഭിനയിച്ച ഭാഗങ്ങള്‍ വെട്ടിക്കുറച്ചതില്‍ അതൃപ്തി പ്രകടിച്ച സംഭവത്തില്‍ വിശദീകരണവുമായി കോസ്റ്റിയൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നും മോഹന്‍ലാലിന്റെ സീനുകള്‍ വെട്ടിക്കുറച്ചതില്‍ വിഷമം തോന്നിയെന്നും ജിഷാദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും ജിഷാദ് വ്യക്തമാക്കി.

‘ഇന്നലെ ഞാന്‍ പങ്കുവെച്ച കാര്യങ്ങള്‍ ലാലേട്ടന്റെ ഒരു കടുത്ത ആരാധകനെന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ നിന്ന് വന്നതാണ്. അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്ന ഒരാളെന്ന നിലയില്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ വെട്ടിക്കുറച്ചത് കാണുമ്പോള്‍ സ്വാഭാവികമായും വിഷമം തോന്നി.

അതേസമയം ഈ മേഖലയില പ്രവര്‍ത്തിക്കുന്ന ഒരു സാങ്കേതിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിനിമയുടെ നിര്‍മാണ പ്രക്രിയയെയും ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെയും ഞാന്‍ പൂര്‍ണമായും മാനിക്കുന്നു. നന്ദി, ഒപ്പം സ്‌നേഹവും അറിയിക്കുന്നു’ -ജിഷാദ് ഷംസുദ്ദീന്റെ വാക്കുകള്‍.

ജയിലര്‍ 2 സിനിമ റിലീസായതിന് പിന്നാലെയാണ് കോസ്റ്റിയൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്റെ പ്രതികരണമുണ്ടായത്. മോഹന്‍ലാലിന്റെ പല സീനുകളും സിനിമയില്‍ നിന്ന് പൂര്‍ണമായും വെട്ടിമാറ്റിയതിലുളള നിരാശ പങ്കുവെച്ചത്. ഒരു സൂപ്പര്‍സ്റ്റാറിനോട് കാണിച്ച അനാദരവാണിതെന്നും ജയിലറിന് അടുത്ത ഭാഗം ഉണ്ടായാല്‍ താന്‍ ഭാഗമാകില്ലെന്നും ജിഷാദ് പറഞ്ഞിരുന്നു.

Tags

  • jishad shamsudeen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/sunnyleone/

"ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ വലിയ പെണ്‍കുട്ടിയായിരിക്കുന്നു"; മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

photo-www.instagram.com/kajol/

കുച്ച് കുച്ച് ഹോത്താ ഹൈയുടെ 28 വര്‍ഷങ്ങള്‍; അഞ്ജലിയുടെ ലുക്ക് പുനഃസൃഷ്ടിച്ച് കാജോൾ

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

ഞാന്‍ ഹീറോയായി നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങളില്ലെങ്കില്‍ ഞാന്‍ വെറും പുല്‍ക്കൊടി; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രജനികാന്ത്

Madhuri Dixit Nene (Image Source: Instagram)

പിങ്ക്,നീല,ഗ്രീന്‍ ഫ്ലോറല്‍ ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില്‍ എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്‍

Saif Ali Khan reveals their bedroom smells like 'dhaba'  (Image Source: Instagram)

‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും

Malaika Arora  (Image Source: Instagram)

കൃഷ്ണലീല തീമിലുള്ള ടീൽ കലംകാരി ലെഹംഗ സെറ്റില്‍ റോയല്‍ സ്റ്റൈലില്‍ മലൈക അറോറ; താരസുന്ദരിയുടെ ഹോട്ട്നെസ്സും സൗന്ദര്യവും പുകഴ്ത്തി ആരാധകര്‍

Comments