
കര്ണാടകയില് ക്യാംപസിലും ക്ലാസ് മുറിയിലും പെണ്കുട്ടികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാന് അനുവദിക്കാത്തതില് പ്രതിജേധം അറിയിച്ച് നോബല് പുരസ്കാര ജേതാവ് മലാല യൂസഫ് സായി. ഹിജാബ് ധരിച്ച് പെണ്കുട്ടികളെ സ്കൂളില് പോകാന് അനുവദിക്കാത്തത് ഭയാനകമായ സംഭവമാണെന്ന് മലാല പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.
ഉഡുപ്പിയിലെ ഗവണ്മെന്റ് പിയു കോളേജില് വിദ്യാര്ഥികളായിരുന്നു ക്യാംപസില് ഹിജാബ് ധരിച്ച് പ്രവേശിക്കാന് കഴിയുന്നില്ലെന്ന് ആരോപിച്ച് 6 വിദ്യാര്ത്ഥികളാണ് പ്രതിഷേധവുമായി എത്തിയത്. ശിരോവസ്ത്രം ധരിച്ചതിനാല് തങ്ങളെ തടഞ്ഞു വച്ചു എന്നാണ് വിദ്യാര്ഥികളുടെ പരാതി. ശിരോവസ്ത്രം ധരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്കുട്ടികള് നടത്തിയ പ്രതിഷേധം രാജ്യമാകെ ചര്ച്ചയാകുകയും ചെയ്തു. എല്ലാവര്ക്കും ഒരുപോലെ സ്വീകാര്യമാകുന്ന യൂണിഫോം വേണമെന്ന ആവശ്യം വിവിധ കോണുകളില് നിന്നും ഉയര്ന്നു. അതേസമയം പുതുച്ചേരിയിലെ സര്ക്കാര് സ്കൂളുകളില് ശിരോവസ്ത്രം ധരിക്കാന് അധ്യാപിക കുട്ടിയെ അനുവദിച്ചില്ലെന്ന പരാതിയില് നടപടി എടുക്കാന് ഉത്തരവിട്ടു.
സ്കൂളില് ശിരോവസ്ത്രം ധരിക്കാന് പെണ്കുട്ടികളെ അനുവദിക്കാത്തത് ഭയപ്പെടുത്തുന്ന കാര്യമാണ്. ശിരോവസ്ത്രം ധരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് സ്ത്രീകളാണ്. മുസ്ലിം സ്ത്രീകളെ അരികുവത്കരിക്കുന്നത് ഇന്ത്യന് നേതാക്കള് അവസാനിപ്പിക്കണം- മലാല വ്യക്തമാക്കി.







Comments