
ദോഹ: കായിക ദിനത്തിന്റെ ആവേശം ഇരട്ടിയാക്കി ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം എത്തി.
ഖത്തര്‍ ഫൗണ്ടേഷനിലെ കായിക പരിപാടികളില്‍ മാത്രമല്ല ലുസൈല്‍ സിറ്റിയില്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന് അമേസിങ് കമ്മ്യൂണിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനത്തിലും ബെക്കാം പങ്കെടുത്തു.
യുവജനങ്ങള്‍ക്ക് കായിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആണ് ക്ലബ് പ്രദാനം ചെയ്യുന്നത്. ലുസൈല്‍ സിറ്റിയിലെ അല്‍ എഗ്ല ട്രെയിനിങ് കേന്ദ്രത്തിലാണ് ക്ലബ് പ്രവര്‍ത്തിക്കുക. സുപ്രീം കമ്മിറ്റിയുടെ ലെഗസി പദ്ധതികളില്‍ ഒന്നാണ് ജനറേഷന് അമേസിങ്.






