മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച്, പിന്നീട് നായികാ വേഷത്തിലേക്ക് ചേക്കേറിയ മഞ്ജിമ മോഹൻ വിവാഹിതയാവുന്നു എന്ന് റിപ്പോർട്ട്. 1990കളിലെ സിനിമയിൽ ബാലതാരമായി അഭിനയിച്ച മഞ്ജിമ ഇന്ന് അന്യഭാഷകളിൽ തിരക്കേറിയ നായികയാണ്
ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. മലയാളത്തിൽ നിവിൻ പോളിയുടെ നായികയായി, 'ഒരു വടക്കൻ സെൽഫി' എന്ന സിനിമയിലൂടെയായിരുന്നു മുതിർന്ന ശേഷം മഞ്ജിമയുടെ തിരിച്ചുവരവ്. ഇതിനു ശേഷം അന്യ ഭാഷകളിൽ സജീവമായി. തമിഴ് നടനാണ് മഞ്ജിമയുടെ ഭാവി വരനെന്നും, ഈ വർഷം തന്നെ വിവാഹമുണ്ടാവുമെന്നും DTNext റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇവർ ഒരു സിനിമയിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
'ദേവരാട്ടം' എന്ന ചിത്രത്തിൽ മഞ്ജിമയുടെ നായകനായ ഗൗതം കാർത്തിക് ആണ് വരൻ എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു എന്നാണു റിപ്പോർട്ടിൽ പറയുന്നത്
"അവർ ചെന്നൈയിൽ ഒരുമിച്ച് താമസിക്കുന്നു, ദേവരാട്ടത്തിന്റെ സെറ്റിൽ വെച്ച് അവർ പരസ്പരം കാണാൻ തുടങ്ങി. ഈ വർഷാവസാനം ദമ്പതികൾ ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളിൽ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും." DTNext റിപ്പോർട്ടിൽ പറയുന്നു
"അവർ ചെന്നൈയിൽ ഒരുമിച്ച് താമസിക്കുന്നു, ദേവരാട്ടത്തിന്റെ സെറ്റിൽ വച്ച് അവർ പരസ്പരം കാണാൻ തുടങ്ങി. ഈ വർഷാവസാനം ദമ്പതികൾ ഒരു ശുഭദിനത്തിനായി കാത്തിരിക്കുകയാണ്. വരും മാസങ്ങളിൽ വിവാഹവും ഔദ്യോഗികമായി പ്രഖ്യാപിക്കും." DTNext റിപ്പോർട്ടിൽ പറയുന്നു
വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഗൗതമിന്റെയും മഞ്ജിമയുടെയും ആരാധകർക്ക് ഇതൊരു വലിയ വാർത്തയാണ്. വിവാഹം ഏപ്രിലിൽ നടക്കുമെന്ന് സൂചനയുണ്ട്
വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഗൗതമിന്റെയും മഞ്ജിമയുടെയും ആരാധകർക്ക് ഇതൊരു വലിയ വാർത്തയാണ്. വിവാഹം ഏപ്രിലിൽ നടക്കുമെന്ന് സൂചനയുണ്ട്
ഏപ്രിലിൽ വിവാഹം നടക്കില്ലെന്ന് മഞ്ജിമ പറഞ്ഞെങ്കിലും ഗൗതം കാർത്തിക്കുമായുള്ള ബന്ധം നിഷേധിച്ചില്ല. ഏപ്രിലിൽ താൻ ഷൂട്ടിംഗ് തിരക്കിലായിരിക്കുമെന്നും, കല്യാണം നടക്കുന്നുണ്ടെങ്കിൽ അത് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു എന്നും റിപ്പോർട്ട് ചെയ്യുന്നു

കങ്കണ അഭിനയിച്ച 'ക്വീൻ' സിനിമയുടെ മലയാളം പതിപ്പിൽ മഞ്ജിമയാണ് നായികാ വേഷം ചെയ്തത്
കങ്കണ അഭിനയിച്ച 'ക്വീൻ' സിനിമയുടെ മലയാളം പതിപ്പിൽ മഞ്ജിമയാണ് നായികാ വേഷം ചെയ്തത്