മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ആറാട്ട്' ഈ മാസം 18ന് റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനോട് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന്.
കോവിഡ് പ്രതിസന്ധി മൂലം ഒന്നര വര്‍ഷത്തിന് ശേഷമാണ് ആറാട്ട് തിയേറ്ററില്‍ എത്തുന്നത്. ഈ കാലയളവില്‍ ഒരിക്കല്‍ പോലും താന്‍ ഒടിടി സാധ്യതയെക്കുറിച്ച് ചിന്തിച്ചില്ല എന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. അതിനാല്‍ തിയേറ്ററുകളില്‍ നിന്ന് നല്ലൊരു തുക അഡ്വാന്‍സ് നല്‍കുകയും ദിവസവും നാല് ഷോകള്‍ വെച്ച് രണ്ടാഴ്ച ഹോള്‍ഡോവര്‍ ആവാതെ പ്രദര്‍ശിപ്പിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ബി ഉണ്ണികൃഷ്ണന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും വേണ്ടുന്ന എല്ലാ സഹായവും നല്‍കുമെന്നും ആറാട്ടിന് തിയേറ്റര്‍ ഉടമകളുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ അറിയിച്ചു.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് 'ആറാട്ടില്‍' മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന് കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.






