ബോളിവുഡ് നടന് രണ്‍വീര്‍ ഷോരെ ഇപ്പോള്‍ മഹീന്ദ്രയുടെ സൂപ്പര്‍ഹിറ്റ് വാഹനം സ്വന്തമാക്കിയിരിയ്ക്കുകയാണ്. മഹീന്ദ്രയുടെ ഉയര്‍ന്ന വകഭേദം എഎക്സ് 7 ഓള്‍വീല്‍ഡ്രൈവ് മോഡലാണ് താരം സ്വന്തമാക്കിയത്. ഏകദേശം 19.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പുതിയ വാഹനം ഗാരിജിലെത്തിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ബൈ ഇന്ത്യന്‍ എസ്യുവി എന്ന് ഹാഷ് ടാഗിലൂടെ താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 136 കിലോവാട്ട് കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്.






