
ഈ കൊറോണ കാലത്ത് ഫിറ്റ്നസിന്റെ പ്രാധാന്യം വളരെ വലുതാണ്. ഫിറ്റ്നെസ് നിലനിര്‍ത്തണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ പോലും അതിന് സാധ്യമാകുന്നില്ലയെന്ന് പരാതി പറയാറുണ്ട്. പലര്‍ക്കും ജിമ്മില്‍ പോകാന്‍ സമയം കിട്ടുന്നില്ല. എന്നാല്‍ ഒരു ജിമ്മിലും പോകാതെ വീട്ടിലിരുന്ന് തന്നെ ആര്‍ക്കും ശരീരത്തിന്റെ ഫിറ്റ്നെസ് നിലനിര്‍ത്താന്‍ സാധിയ്ക്കും.
വീട് എപ്പോഴും വൃത്തിയാക്കുക - വീട്ടിലെ മുറികള്‍ മോപ്പ്, ബക്കറ്റ്, ചൂല്, വാക്വം ക്ലീനര്‍ എന്നിവ ഉപയോഗിച്ചോ അല്ലാതെയോ ശരീരം അനങ്ങുന്ന രീതിയില്‍ വൃത്തിയാക്കുക. വീട്ടുജോലികള്‍ സ്വയം ചെയ്യുന്നത് നിങ്ങളെ ഫിറ്റ് ആക്കുന്നതോടൊപ്പം മനസ്സിന് സന്തോഷം നല്‍കുകയും നിങ്ങളെ കൂടുതല്‍ സജീവമാക്കുകയും ചെയ്യും.
വളര്‍ത്തുമൃഗത്തോടൊപ്പം നടക്കാന്‍ ഇറങ്ങുക - നിങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് കുറച്ച് സമയം മാറ്റിവെച്ച് വളര്‍ത്തുമൃഗവുമായി നടക്കാന്‍ പോകുക. നിങ്ങള്‍ക്ക് ചുറ്റും ജീവിക്കുന്ന ആള്‍ക്കാരുമായി സംസാരിച്ചും കാഴ്ചകള്‍ ആസ്വദിച്ചുമുള്ള നടത്തം ശരീരത്തിന് ഗുണം ചെയ്യും.
കുട്ടികളുമായി കളിക്കുക - വീട്ടിലുള്ള കുട്ടികളോടൊപ്പം അവരുടെ കളികളില്‍ പങ്കു ചേരുക. ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍ തുടങ്ങിയ കളികള്‍ തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല മാനസിക പിരിമുറുക്കം കുറയ്ക്കാനും ചെറുപ്പമാകാനും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനും സഹായിക്കുന്നു.
നടക്കാന്‍ ശ്രമിയ്ക്കുക - വ്യായാമങ്ങളില്‍ ശരീരത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് നടത്തം. ദിവസവും നടക്കാന്‍ ഒരു പാര്‍ക്കിലേക്കോ മറ്റോ പോകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നിങ്ങളുടെ ഉറ്റ സുഹൃത്തുമായോ ഏതെങ്കിലും ബന്ധുവുമായോ ഫോണില്‍ സംസാരിച്ചു കൊണ്ട് വീട്ടിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് നടക്കാവുന്നതേ ഉള്ളു. ഒരു കോള്‍ 30 മിനിറ്റ് നീണ്ടു നിന്നാല്‍ ആ സമയത്തിനുള്ളില്‍ എത്ര റൗണ്ട് വീട്ടിലൂടെ നടക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കുക. മികച്ച വ്യായാമമാണിത്. ഇതുപോലെ നിങ്ങള്‍ക്ക് നടക്കാന്‍ കഴിയുന്ന അവസരങ്ങളിലെല്ലാം നടക്കുന്നത് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കും.
ലിഫിറ്റ് ഉപയോഗിക്കുന്നതിന് പകരം പടികള്‍ നടന്നു കയറുക - നമ്മളെല്ലാവരും ലക്ഷ്യസ്ഥാനത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ലിഫ്റ്റിന് പകരം പടികള്‍ കയറുന്നത് ആരും ചിന്തിക്കുക പോലുമില്ല. എന്നാല്‍ ശരീരത്തിലെ കലോറി കത്തിച്ചുകളയുന്നതിനും നിങ്ങളെ ഫിറ്റ് ആയി നിലനിര്‍ത്തുന്നതിനും അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും പടികള്‍ നടന്നു കയറുന്നത് വളരെ പ്രയോജനകരമാണ്.






