മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം 'ആറാട്ട്' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയ്ക്ക് ആറാട്ട് എന്ന് ടൈറ്റില്‍ നല്‍കാനുള്ള കാരണം വ്യക്തമാക്കുകയാണ് ബി ഉണ്ണികൃഷ്ണന്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം നെയ്യാറ്റിന്‍കര ഗോപന്റെ ഒരു ആഘോഷമായിരിക്കും സിനിമ. ആ കാരണത്താലാണ് സിനിമയ്ക്ക് ആറാട്ട് എന്ന പേര് നല്‍കിയത്. ഈ ടൈറ്റിലിന്റെ പേരില്‍ നിരവധി ട്രോളുകളും താന്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു.
'ആറാട്ട് എന്ന പേരില്‍ നേരത്തെ ശശി സാറിന്റെ ഒരു സിനിമ ഉണ്ടായിട്ടുണ്ട്. അതേപോലെ ഇത് കേട്ടാല്‍ പെട്ടെന്ന് ഉത്സവവുമായി ബന്ധപ്പെടുത്താന്‍ സാധ്യതയുണ്ട്. മുടങ്ങി കിടക്കുന്ന ഉത്സവം നടത്താന്‍ വരുന്ന ആളായിരിക്കും എന്ന് പറഞ്ഞുള്ള ചില ട്രോളുകളും ഞാന്‍ കണ്ടു. നമ്മള് ഈ പേര് കൊണ്ട് ഉദേശിച്ചത് ഒരു ആഘോഷത്തിന്റെ സിനിമ എന്നാണ്. അതിനാലാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന് പേരിട്ടത്. അയാളുടെ ഒരു ആഘോഷമാണ്', ബി ഉണ്ണികൃഷ്ണന് പറഞ്ഞു.






