
വാലന്റൈന്‍ ദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്. പ്രണയിതാവിന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചത്. എന്നാല്‍ പ്രണയിതാവ് ആരാണെന്നും എന്തുചെയ്യുകയാണെന്നുമൊക്കെ ഗോപികയുടെ ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.
ഗോപികയുടെ കാമുകനായ ഹരികൃഷ്ണനും കലാകാരനാണ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.






