
സുഹൃത്ത് ദേവനിധിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ. 20 വര്‍ഷമായി ഇഷാനിയ്ക്കൊപ്പമുളള പ്രിയപ്പെട്ട കൂട്ടുകാരിയാണ് ദേവനിധി.
'' എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകള്. നീ ആഗ്രഹിക്കുന്നതെല്ലാം ഈ വര്‍ഷം നിനക്ക് ലഭിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. ഇനിയുമേറെ പാതിരാത്രി വര്‍ത്തമാനങ്ങള്‍ക്കും, ലക്ഷ്യമില്ലാത്ത കാര്‍ യാത്രകള്‍ക്കും, പ്ലാന്‍ ചെയ്യാത്ത ട്രിപ്പുകള്‍ക്കും, തീരാത്ത ഗോസിപ്പുകള്‍ക്കും, അടിപൊളി സ്ലീപ്പ്ഓവറുകള്ക്കും, ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഒന്നിച്ച് വളരുന്നതിനും വേണ്ടിയാകട്ടെ ഈ വര്‍ഷം. നീ കൂടെയുളളപ്പോള്‍ ജീവിതം കൂടുതല്‍ രസകരമാണ്. എന്നും സ്നേഹത്തോടെ. 20 വര്‍ഷത്തെ സൗഹൃദം'', എന്നാണ് ഇഷാനിയുടെ കുറിപ്പ്.
നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ് ഇഷാനി കൃഷ്ണ. മമ്മൂട്ടി നായകനായ ' വണ്‍' , ജയറാമും കാളിദാസ് ജയറാമും ഒരുമിച്ച ' ആശകള്‍ ആയിരം' എന്നീ സിനിമകളിലും ഇഷാനി അഭിനയിച്ചിട്ടുണ്ട്.






