Authored by Web Desk | Last updated: 18 Feb 2022, 12:15 PM | 2 min read
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കിയ ആക്ഷൻ എന്റർടെയ്നർ ‘ആറാട്ട്’ തിയറ്ററുകളിലെത്തി. ലോകമെമ്പാടുമുള്ള 2700 സ്ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. രാവിലെ എട്ട് മണിക്ക് പ്രത്യേക ഫാൻ ഷോ പ്രദർശനം ഉണ്ടായിരുന്നു.
ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
Okaish second half with a good climax..Two Superb action blocks in second half 👍🏻
'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. 'പുലിമുരുകന്', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.
a Perfect Mass Entertainer From Lalettan.If Your a Fan Of Such Oriented Film, Definitely It Will Be a Perfect Theatrical Experience. Action Sequence, Especially Pre Interval Action Scene 💥 BGM 👌
വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന് തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
‘കെജിഎഫ്’ ഒന്നാം ഭാഗത്തില്‍ സുപ്രധാന വേഷമായ ഗരുഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാമചന്ദ്ര രാജുവാണ് ‘ആറാട്ടില്‍’ പ്രതിനായക വേഷത്തിലെത്തുന്നത്. ആര്.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടി’ന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
#Aaraattu As makers promised a Mass Masala Entertainer. Out and out @Mohanlal Show. @unnikrishnanb exceeded all expectations as director and delivered a complete package of Action,Comedy,Mass elements. Some References in 1st hlf not worked well. Pakka theatre watch material pic.twitter.com/qkaEjmoW6s
Aarattu is an out and out entertaining roller coaster ride. Go for it, you won't regret it. It's been a while since we whistled and clapped inside the theatre and Aarattu makes sure that you do this to the fullest extent possible.#Aaraattu#AaraattuFromFeb18#AaraattuDaypic.twitter.com/V759RBiOFJ