
എച്ച്എംഡി ഗ്ലോബല്‍ യുഎഇയില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള നോക്കിയ ജി 11 ന്റെ വില 499 ദിര്‍ഹം ആണ്. ഇത് ഏകദേശം 10,200 രൂപ വരും. ചാര്‍ക്കോള്‍, ഐസ് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 9 മുതല്‍ യുഎഇയില്‍ ഇതിന്റെ വില്‍പ്പന ആരംഭിക്കും.
നോക്കിയ ജി11 ആന്‍ഡ്രോയിഡ് 11ല്‍ ആണ് പ്രവര്‍ത്തിക്കുക. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഇതിന്റെ സാമ്പിള്‍ റേറ്റ് 180Hz ആണ്. Unisoc T606 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഫോണിന്റെ പിന്നില്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ മെയിന്‍ ക്യാമറ 13 മെഗാപിക്സലാണ്. 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഇതോടൊപ്പമുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്സല്‍ ക്യാമറയുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,050mAh ബാറ്ററിയാണ് ഫോണിനുള്ളത്.
വരും ആഴ്ചകളില്‍ ഇത് മറ്റ് വിപണികളിലും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഇന്ത്യന്‍ ലോഞ്ച് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നോക്കിയ ജി 11 എന്ന പേരില്‍ അവതരിപ്പിച്ച ഈ ഫോണ്‍, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിച്ച നോക്കിയ ജി10 ന്റെ പിന്‍ഗാമിയാണ്






