
തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ലുവും. ഇപ്പോഴിതാ, ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജൽ. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
2020 ഒക്ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്ലുവിന്റെയും വിവാഹം. 2022 ജനുവരി ഒന്നിന്നാണ് കാജൽ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത ഗൗതം കിച്ലു അറിയിച്ചത്.
‘ആചാര്യ’, ‘ഹേ സിനാമിക’, ‘ഉമ’, ‘ഇന്ത്യൻ 2’ തുടങ്ങിയ സിനിമകളാണ് കാജലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.






