
കോവിഡ് ലോക്ക്ഡൗൺ നാളുകൾ അധികമാരും മറന്നുകാണില്ല. സിനിമയും ഷൂട്ടിങ്ങും ഒക്കെ മുടങ്ങിക്കിടന്ന നാളുകളിൽ താരങ്ങൾ എല്ലാപേരും എന്നത്തേക്കാളും അധികം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മലയാള സിനിമയിൽ ഓരോ താരവും തങ്ങളുടെ കഴിഞ്ഞ കാലവും ഓർമ്മകളും അയവിറക്കിയത് ഈ നാളുകളിലാണ്. പിന്നെ തിരക്കുകൾ മാറിയത്തോടു കൂടി ഏവരും വീണ്ടും ജോലിത്തിരക്കുകളിൽ മുഴുകി. ഇപ്പോൾ ഇതാ അത്തരമൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
മുകളിൽ കണ്ട ചിത്രത്തിലെ കുട്ടികളിൽ ഒരാളുടെ മുഖച്ഛായയുള്ള രണ്ട് യുവസുന്ദരിമാരാണ് ഇന്ന് മലയാള സിനിമയിലുള്ളത്. അവരുടെ അമ്മയും അമ്മൂമ്മയും ഇളയമ്മയുമാണ് ചിത്രത്തിൽ. അമ്മയുടെ ഇൻസ്റ്റഗ്രാം ഹാന്‍ഡിലിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. അഭിനയകുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമെല്ലാം അഭിനയരംഗത്ത് സജീവമാണ്.
ഈ ചിത്രം കണ്ടാൽ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട കാര്യം തന്നെയില്ല. അഹാന കൃഷ്ണകുമാർ, ഇഷാനി കൃഷ്ണകുമാർ എന്നിവരുടെ അമ്മ സിന്ധുവിന്റെ കുട്ടിക്കാല ചിത്രമാണ് മുകളിൽ. ഏറ്റവും ഇളയ മകൾ ഹൻസികയും സിനിമാനടിയാണ്.
സിന്ധുവും മൂത്തമകൾ അഹാനയും സിന്ധു കൃഷ്ണയും മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അഹാനയും രണ്ടാമത്തെ അനുജത്തി ഇഷാനിയും. മമ്മൂട്ടി ചിത്രം 'വൺ' ആണ് ഇഷാനിയുടെ അരങ്ങേറ്റ ചിത്രം അഹാനയും സഹോദരിമാരും






