ഇന്ത്യയില്‍ സ്ലാവിയ മിഡ്-സൈസ് സെഡാന് അവതരിപ്പിച്ച് സ്കോഡ. ബ്രാന്‍ഡ് സെഡാന്റെ 1.0 ലിറ്റര്‍ TSI പെട്രോള്‍ വേരിയന്റുകളുടെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, അതേസമയം കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI പെട്രോള്‍ മോഡല്‍ 2022 മാര്‍ച്ച് 3 -ന് വില്‍പ്പനയ്ക്കെത്തും. സെഡാന് മോഡല്‍ ലൈനപ്പ് ആക്റ്റീവ്, അംബിഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. വാഹനത്തിന്റെ 1.0 ലിറ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ 10.69 ലക്ഷം മുതല്‍ 15.39 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിക്കുള്ളില്‍ ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ സ്കോഡ റാപ്പിഡിന് പകരമായാണ് സ്ലാവിയ എത്തുന്നത്. സെഡാന്റെ 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന് പരമാവധി 115 bhp കരുത്തും 175 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് ഇത് സ്വന്തമാക്കാം. 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ മോട്ടോര്‍ 150 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം നല്കുന്നു. ഈ പെട്രോള്‍ യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ ലഭ്യമാകും.
വാഹന നിര്‍മ്മാതാക്കള്‍ അതിന്റെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സസ്പെന്ഷന് യൂണിറ്റുകളില്‍ ചെറുതായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്ലാവിയയുടെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4541mm, 1752mm, 1487mm എന്നിങ്ങനെയാണ്. 2651 mm വലിപ്പമുള്ള സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസിലാണ് പുതിയ സെഡാന് വരുന്നത്. നീളമുള്ള വീല്‍ബേസിനൊപ്പം, മോഡല്‍ മതിയായ ക്യാബിന് സ്പെയ്സും 520 ലിറ്റര്‍ ബൂട്ട് സ്പേസും ഉറപ്പാക്കുന്നു. പുതിയ സ്കോഡ സെഡാന്റെ ഇന്റീരിയര്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള പുതിയ 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു.






