ഇന്ത്യന്‍ വിപണിയില്‍ ലാവ പുതിയ ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചു. ലാവ എക്സ് 2 എന്ന സ്മാര്‍ട്ഫോണ്‍ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയത്. ലാവ എക്സ് 2 ന്റെ 2 ജിബി, 32 ജിബി റാം വേരിയന്റിന്റെ വില 6,999 രൂപയാണ്. മാര്‍ച്ച് 11 വരെ ആമസോണില്‍ പ്രീ-ഓര്‍ഡര്‍ സ്വീകരിക്കും. ഹാന്‍ഡ്സെറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണെങ്കില്‍ 6,599 രൂപയ്ക്ക് ലഭിക്കും. മാര്‍ച്ച് 12 നാണ് ലാവ എക്സ് 2 വില്പനയ്ക്കെത്തുന്നത്.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ലാവ എക്സ് 2ല്‍ അവതരിപ്പിക്കുന്നത്. സെല്‍ഫി ക്യാമറ സ്ഥാപിക്കാന്‍ സ്മാര്‍ട്ഫോണിന് മുന്‍വശത്ത് വാട്ടര്‍ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും സഹിതം ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ പ്രോസസര്‍ ആണ് സ്മാര്‍ട്ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമമാക്കിയുള്ള ഒഎസിലാകും ലാവ എക്സ് 2 പ്രവര്‍ത്തിക്കുക. 5000 എംഎഎച്ച് ആണ് ബാറ്ററി. കൂടെയുള്ള അഡാപ്റ്റര്‍ ഉപയോഗിച്ച് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 3.45 മണിക്കൂര്‍ എടുക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
ഒറ്റ ചാര്‍ജില്‍ 4ജി നെറ്റ്വര്ക്കുകളില് 38 മണിക്കൂര്‍ കോള്‍ സമയവും 10.5 മണിക്കൂര്‍ യൂട്യൂബ് പ്ലേബാക്കും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സ്കാനറും മുഖം തിരിച്ചറിയലും ഈ സ്മാര്‍ട്ഫോണിന്റെ സവിശേഷതകളാണ്. വൈ-ഫൈ, ബ്ലൂടൂത്ത് വി5.0, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട്, ഒടിജി പിന്തുണ എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ലാവ എക്സ2ന്റെ പിന്‍ഭാഗത്ത് ഒരു ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് കാണുന്നത്. ഇതില്‍ 8 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 5 മെഗാപിക്സല്‍ ക്യാമറയുണ്ട്. ബ്ലൂ, സിയാന് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ലാവ എക്സ് 2 എത്തുന്നത്.






