
ഇന്ത്യന്‍ വിപണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി വിവോ. വിവോ V70FE എന്ന് പേരിട്ടിരിക്കുന്ന ഈ ഹാന്‍ഡ്സെറ്റ് ഏപ്രില്‍ 2ന് പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിവോ V60 സീരീസിന്റെ അപ്ഗ്രേഡാണ് വിവോ V70 സീരീസ് എന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന വിവോ V70FE യുടെ വില 50,000 നും 60,000 നും ഇടയിലായിരിക്കും. 200MP പിന്‍ ക്യാമറയാണ് ഇതിനുള്ളത്.
വിവോയുടെ വരാനിരിക്കുന്ന ഹാന്‍ഡ്സെറ്റിനെക്കുറിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഒരു മൈക്രോസൈറ്റ് സൃഷ്ടിച്ചിട്ടുണ്ട്. വിവോ V70FE പോസ്റ്ററില്‍ 200MP ക്യാമറയെക്കുറിച്ചും വിവോ V70FE-യ്ക്കൊപ്പം 'Coming Soon' എന്നും പരാമര്‍ശമുണ്ട്. ടീസര്‍ പോസ്റ്ററില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും കാണാം. ഈ സ്മാര്‍ട്ട്ഫോണില്‍ ഒറിജിന്‍ ഒഎസ് ഉപയോഗിക്കുമെന്നും അതിന്റെ സഹായത്തോടെ ഈ ഹാന്‍ഡ്സെറ്റില്‍ AI സവിശേഷതകള്‍ ലഭ്യമാകുമെന്നും പോസ്റ്ററില്‍ പറയുന്നു.
വിവോ V70FE രണ്ട് നിറങ്ങളിലായിരിയ്ക്കും പുറത്തിറങ്ങുന്നത്. നോര്‍ത്തേണ്‍ ലൈറ്റ്‌സ് പര്‍പ്പിള്‍, മണ്‍സൂണ്‍ ബ്ലൂ. വിവോ V70FE അടിസ്ഥാനപരമായി ഒരു മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണാണ്. ഇത് Y സീരീസിന് മുകളിലും X സീരീസിന് താഴെയുമാണ്. ഇവിടെ Y സീരീസ് ബജറ്റ് ഫോണുകളെ പ്രതിനിധീകരിക്കുന്നതാണ്. അതേസമയം വിവോ X സീരീസ് ഫ്‌ലാഗ്ഷിപ്പ് ഹാന്‍ഡ്സെറ്റുകളെ പ്രതിനിധീകരിക്കുന്നു.






