
സിനിമാതാരം അനിഖ സുരേന്ദ്രനും ഗായിക ശ്രേയ ജയദീപും ഒരുമിച്ച സംഗീത വീഡിയോ പ്രേഷകഹൃദയങ്ങള് കീഴടക്കുന്നു. വനിതാദിനത്തോടനുബന്ധിച്ചാണ് ‘ഇരവും പകലും’ എന്ന പേരില് പുത്തന് പാട്ട് പുറത്തിറക്കിയത്. ബാബുരാജ് കളമ്പൂരിന്റെ വരികള്ക്ക് അര്ജുന് ബി. നായര് ഈണമൊരുക്കി. ശ്രേയ ജയദീപ് ഗാനം ആലപിച്ചിരിക്കുന്നു.
സ്വത;ന്തമായ യാത്രയിലൂടെ ആനന്ദം കണ്ടെത്തുന്ന പെണ്കുട്ടികളുടെ കഥയാണ് പാട്ടില് അവതരിപ്പിക്കുന്നത്. പാട്ടുംപാടി പറന്നു നടക്കുന്ന അനിഖയെയും ശ്രേയയെയും ദൃശ്യങ്ങളില് കാണാം. ശ്രേവണ് ശങ്കര് ആണ് ഗാനരംഗങ്ങള് സംവിധാനം ചെയ്തിരിക്കുന്നത്. സമോദ് അലക്സ് ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും നിര്വഹിച്ചിരിക്കുന്നു.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി പ്രേക്ഷകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. അനിഖയുടെയും ശ്രേയയുടെയും പ്രകടനമികവിനെ പ്രശംസിച്ചുള്ള പ്രതികരണങ്ങളാണ് ഏറെയും. ദൃശ്യഭംഗിയും സംഗീത ആല്ബത്തിനു മിഴിവേകുന്നു.







Comments