
ഇന്ത്യന് വിപണിയില് സാംസങ് ഗാലക്സി എ23 5ജി എത്തി. ഗാലക്സി 22 5ജിയുടെ പിന്ഗാമിയായാണ് ഫോണ് എത്തുന്നത്. സാംസങ് ഗാലക്സി F23 5ജി രണ്ട് വേരിയന്റിലാണ് വില്പനക്കെത്തുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,499 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,499 രൂപ എന്നിങ്ങനെയാണ് സാംസങ് ഗാലക്സി F23 5ജിയുടെ വില. അക്വാ ബ്ലൂ, ഫോറസ്റ്റ് ഗ്രീന് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാകുന്നത്.
്ഫോണിന്റെ വില്പന ഫ്ലിപ്കാര്ട്ട്, കമ്പനി വെബ്സൈറ്റ് വഴി ഈ മാസം 16 മുതലാണ് ക്രമീകരിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് കാര്ഡുകള് ഉപയോഗിച്ച് ഗാലക്സി F23 5ജി വാങ്ങുമ്പോള് 1,000 രൂപയുടെ ഇന്സ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് പ്രാരംഭ വില. എന്ന് വരെയാണ് ഈ വിലയ്ക്ക് ഗാലക്സി F23 5ജി വാങ്ങാനാവുക എന്ന് സാംസങ് വ്യക്തമാക്കിയില്ല.
ആന്ഡ്രോയിഡ് 12 അടിസ്ഥാനമായ വണ് UI 4.1-ല് പ്രവര്ത്തിക്കുന്ന സാംസങ് ഗാലക്സി F23 5ജിയ്ക്ക് രണ്ട് വര്ഷത്തെ OS അപ്ഗ്രേഡുകളും നാല് വര്ഷത്തെ സേഫ്റ്റി അപ്പ്ഗ്രെയ്ഡുകളും ലഭിക്കും. 6.6 ഇഞ്ച് ഫുള്-എച്ച്ഡി+ ഇന്ഫിനിറ്റി-യു ഡിസ്പ്ലേയ്ക്ക് 120 ഹെര്ട്സ് റിഫ്രഷ് റേറ്റും കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. ഒക്ടാ കോര് ക്വാല്കോം സ്നാപ്ഡ്രാഗണ് 750G ആണ് പ്രൊസസര്. 6 ജിബി വെര്ച്വല് റാം എക്സ്പാന്ഷനും ഗാലക്സി F23 5ജി പിന്തുണയ്ക്കും. വോയ്സ് ഫോക്കസ് എന്ന ഫീച്ചര് പ്രീലോഡ് ചെയ്താണ് സാംസങ് ഗാലക്സി F23 5ജി അവതരിപ്പിച്ചിരിക്കുന്നത്. കോളുകള് ചെയ്യുമ്പോള് പശ്ചാത്തല ശബ്ദം കുറയ്ക്കാനും സംസാരിക്കുന്നവരെ ശബ്ദം വര്ദ്ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് സാംസങ് പറയുന്നു.
50 മെഗാപിക്സല് സാംസങ് ISOCELL JN1 പ്രൈമറി സെന്സറും f/1.8 ലെന്സും ഉള്ക്കൊള്ളുന്ന ട്രിപ്പിള് റിയര് ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ് വരുന്നത്. 8 മെഗാപിക്സല് അള്ട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സല് മാക്രോ ഷൂട്ടറുമാണ് മറ്റുള്ള ലെന്സുകള്. സെല്ഫികള്ക്കും വീഡിയോ ചാറ്റുകള്ക്കുമായി, 8 മെഗാപിക്സല് സെല്ഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്. 25W ഫാസ്റ്റ് ചാര്ജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി F23 5ജിയില്. 128 ജിബി ഓണ്ബോര്ഡ് സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാര്ഡ് വഴി 1 ടിബി വരെ വര്ദ്ധിപ്പിക്കാം. 5ജി, 4ജി LTE, വൈ-ഫൈ, ബ്ലൂടൂത്ത്, GPS/ A-GPS, NFC, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്ഫോണ് ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്.







Comments