മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എന്‍ട്രി ലവല്‍ സെഡാനായ ഡിസയറിന്റെ സി എന്‍ ജി പതിപ്പ് പുറത്തിറക്കി. മാരുതി സുസുക്കി അവതരിപ്പിക്കുന്ന രണ്ടാമത്തെ സി എന്‍ ജി മോഡലാണു ഡിസയര്‍. 8.14 ലക്ഷം രൂപ മുതലാണ് ഡിസയറിന്റെ എക്സ് ഷോറൂം വില. ഡിസയറിന്റെ വി എക്സ് ഐ, സെഡ് എക്സ് ഐ വകഭേദങ്ങളാണു സി എന്‍ ജി പതിപ്പായി വില്പനയ്ക്കുള്ളത്.
മലിനീകരണ വിമുക്തമായ കാറുകള്‍ക്ക് ആഗോളതലത്തില്‍ തന്നെ ആവശ്യക്കാരേറുന്നതു പരിഗണിച്ചാണു മാരുതി സുസുക്കി ഹരിത വാഹ' ശ്രേണി വിപുലീകരിക്കുന്നതെന്നു കമ്പനി സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്ത വിശദീകരിച്ചു. എസ് - സി എന്‍ ജി പോലുള്ള സാങ്കേതികവിദ്യകള്‍ കൂടുതല്‍ ഉപയോക്താക്കളെ ഇത്തരം മലിനീകരണ വിമുക്ത വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റീട്യൂണ്‍ ചെയ്ത സസ്പെന്ഷന് സഹിതമെത്തുന്ന കാറിനു സി എന്‍ ജി കിലോഗ്രാമിന് 31.12 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ഡിസയര്‍ സി എന്‍ ജിയിലും മാരുതി സുസുക്കി നിലനിര്‍ത്തിയിട്ടുണ്ട്. തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍, ടച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ ഔട്ടര്‍ റിയര്‍ വ്യൂ മിറര്‍, ടില്‍റ്റ് സ്റ്റീയറിങ്, പുഷ് സ്റ്റാര്‍ട്/സ്റ്റോപ് ബട്ടന് തുടങ്ങിയവയൊക്കെ കാറിലുണ്ട്.






