സ്തനാര്‍ബുദ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. സ്തനങ്ങള്‍ക്കുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും സ്ത്രീകളില്‍ ആശങ്ക നിറയ്ക്കുക പതിവാണ്. സ്തനങ്ങളുടെ വലിപ്പ വ്യത്യാസം കാന്‍സറിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. അപ്രതീക്ഷിതമായി ശ്രദ്ധയില്‍പ്പെടുന്ന ഈ വലിപ്പ വ്യത്യാസം സ്ത്രീകളെ മാനസികമായി തളര്‍ത്തുന്നു. സ്തനങ്ങള്‍ തമ്മിയുള്ള വലിപ്പവ്യത്യാസം കാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ അടുത്തെത്തുന്നവര്‍ നിരവധിയാണ്.
ഇരുസ്തനങ്ങളും തമ്മിലുള്ള വലിപ്പവ്യത്യാസം സ്ത്രീകളെ ആശങ്കപ്പെടുത്തുന്നുണ്ട്. സാധാരണഗതിയില്‍ ഇരു സ്തനങ്ങളും ഒരേപോലെയാകാനിടയില്ല. ശരീരത്തിന്റെ തൂക്കവ്യത്യാസത്തിന് അനുസൃതമായി സ്തനങ്ങള്‍ക്ക് വലിപ്പ വ്യത്യാസം ഉണ്ടാകും. ഇടത് സ്തനം വലത് സ്തനത്തെ അപേക്ഷിച്ച് കൂടുതല്‍ മൃദുവായി കാണപ്പെടാറുണ്ട്. വലതു കൈകൊണ്ട് കൂടുതല്‍ ജോലി ചെയ്യുന്നതിനാല്‍ വലത് സ്തനത്തിന് ഇടത് സ്തനത്തേക്കാള്‍ വലിപ്പവും മാര്‍ദവവും കുറവായിരിക്കും. ഇരു സ്തനങ്ങളും ഒരേ വലിപ്പമായിരിക്കണമെന്നത് മിഥ്യാ ധാരണയാണ്. പാരമ്പര്യം അനുസരിച്ചും ശരീരത്തിന്റെ പ്രത്യേകത അനുസരിച്ചും സ്തനങ്ങളുടെ വലിപ്പം തമ്മില്‍ അന്തരമുണ്ടാകും.
വലിപ്പവ്യത്യാസം സ്വാഭാവികം

സ്തനത്തിലെ മാര്‍ദവം
ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സ്തനങ്ങള്‍ നിറഞ്ഞ് മുറുകകയും മാര്ദവമേറുകയും ചെയ്യും. എന്നാല്‍ ആര്‍ത്തവത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്തനങ്ങള്‍ അയഞ്ഞ് മാര്‍ദവം കുറയുകയും ചെയ്യും. ഗര്‍ഭകാലത്ത് പാല് ഗ്രന്ഥികളും പാല്‍ക്കുഴലുകളും വികസിക്കുകയും സ്തനങ്ങള്‍ കൂടുതല്‍ വലിപ്പമാര്ജിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സ്വാഭാവികമായും ഇരുസ്തനങ്ങളിലും ഒരുപോലെ ആയിരിക്കും. ഈ മാറ്റങ്ങളൊന്നും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളല്ല.
ശ്രദ്ധിക്കേണ്ടതെപ്പോള്
സ്തനത്തിലും ലിംഫ്നോഡുകളിലും കക്ഷത്തിലുമൊക്കെ ഉണ്ടാകുന്ന ചെറു മുഴകള്‍, സ്തനത്തിന്റെ മൃദുലതയില് വരുന്ന മാറ്റം, മുലക്കണ്ണിലൂടെ സ്രവം ഉണ്ടാവുക തുടങ്ങിയ മാറ്റങ്ങള്‍ എല്ലാം അര്ബുദമായിരിക്കണമെന്നില്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇരു സ്തനങ്ങളിലും ഒരുപോലെ ആയിരിക്കും. ഇത്തരം മാറ്റങ്ങള്‍ ഒരു സ്തനത്തില്‍ മാത്രം കാണുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

Comments