കോളജ് വേദിയിൽ ട്രെൻഡിങ് ഗാനം ‘അറബിക് കുത്തി’നു ചുവടുവച്ച് യുവതാരം ഗോപിക രമേശ്. കൊല്ലം ശ്രീനാരായണ കോളജിലെ യൂണിയൻ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു താരം. ഗോപികയുടെ ഡാൻസ് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സാരി ധരിച്ച് ഗ്ലാമർ ലുക്കിൽ ആണ് ഗോപികയുടെ തകർപ്പൻ ഡാൻസ്. ചുവടുകൾക്കൊപ്പം താരത്തിന്റെ ഗ്ലാമർ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയിൽ അരങ്ങേറുന്നത്. ചിത്രത്തിൽ സ്റ്റെഫി എന്ന ഗോപികയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിലും ഗോപിക ശ്രദ്ധേയ വേഷത്തിലെത്തി. ഫാഷന്‍ സിഡൈനിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഗോപിക.






