
ടെലിവിഷന്‍ സ്ക്രീനില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അവതാരയായി എത്തി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നസ്രിയ നസീം. പിന്നീട് പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി ബിഗ് സ്ക്രീനിലേക്കെത്തി. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയുമായി. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ് നസ്രിയ. മലയാളത്തില്‍ തമിഴ് തെലുങ്ക് സിനിമകളിലടക്കം അഭിനയിച്ച് അവിടുത്തെ പ്രേക്ഷകരുകടെയടക്കം പ്രിയ നായികയാകാന്‍ നസ്രിയ വളരെ പെട്ടെന്നു തന്നെ സാധിച്ചു.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത് താരം കുടുംബിനിയായത്. അതിനു ശേഷം വളരെ സെലക്ടീവായി മാത്രമാണ് താരം സിനിമയില്‍ അഭിനയിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം നാനിക്കൊപ്പമുള്ള തെലുങ്കു സിനിമയിലാണ് താരത്തെ പ്രേക്ഷകര്‍ കണ്ടു. പിന്നീട് അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂക്ഷ്മദർശിനി എന്ന ക്രൈം കോമഡി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം തിരിച്ചെത്തി. ഇതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ മോണോക്രോമാറ്റിക് സ്റ്റൈലിഷ് ഇന്‍ഡോ വെസ്റ്റേണ്‍ ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് നസ്രിയ. ടൈ-അപ്പ് ഡീറ്റെയിലിംഗുള്ള സ്ലീവ്ലെസ് ഹാൾട്ടർ-നെക്ക് ബ്ലാക്ക് കോർസെറ്റ് ടോപ്പും ക്ലാസിക് കറുത്ത പോൾക്ക ഡോട്ട് പ്രിന്റുള്ള വൈറ്റ് ടയേർഡ് മാക്സി സ്കർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ബാക്ക്ലെസ്സ് ബ്ലാക്ക് ടോപ്പില്‍ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. അമല പോള്‍, മീര നന്ദന്, സ്രിന്‍ഡ, സൗബിന് ഷാഹിര്‍ എന്നിവരടങ്ങുന്ന സഹതാരങ്ങള്‍ നസ്രിയയുടെ ചിത്രങ്ങള്‍ ലവ് ഇമോജിയും ഗോര്‍ജസ് എന്നും കുറിച്ചിട്ടുണ്ട്. ആരാധകരും താരത്തിന്റെ ഹോട്ട് ക്യുട്ട് ലുക്കിന് നിരവധി കമന്റുകള്‍ നല്‍കുന്നുണ്ട്.
ഫുട്ബോൾ പ്രമേയമാക്കിയ മലയാള ചിത്രമായ ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’യിലാണ് നസ്രിയയുടെ വരാനിരിക്കുന്ന പ്രൊജക്ട്. മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൊവിനോയാണ് നായകന്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഇക്കഴിഞ്ഞ ദിവസം സ്പാനിഷ് മണ്ണിൽ വച്ചാണ് നടന്നത്. ബാർസിലോന റയൽ മാഡ്രിഡ് പോരാട്ടത്തിന്റെ കിക്കോഫിനൊപ്പം ടൊവിനോ തോമസും നസ്രിയ നസീമും ചേർന്നാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.






