
അവതരണത്തിലൂടെയും ഗാനാലാപനത്തിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ഫാഷനിൽ ഏറെക്കുറെ നടിമാർക്കൊപ്പം നിൽക്കുന്ന ഗായികയാണ് റിമി ടോമി. സ്റ്റൈലിഷ് ലുക്കിലുളള തന്റെ ചിത്രങ്ങൾ റിമി ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളം നീല സാരിയില്‍ ഒരു അപ്സരസിനെ പോലെ തിളങ്ങുകയാണ് റിമി. ‘സരാ സരാ ബെഹക്താ ഹേ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് റിമിയുടെ വീഡിയോ. ഹാംഗിഗ് കമ്മലുകള്‍ മാത്രമാണ് ആക്സസറീസായി റിമി അണിഞ്ഞിട്ടുള്ളത്. സിമ്പിള്‍ ലുക്ക് ഇന്‍ മോഡേണ്‍ സ്റ്റൈല്‍ എന്ന രീതിയിലാണ് റിമിയുടെ പുതിയ ഔട്ട്ലുക്ക്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ഈ പുതിയ വീഡിയോ.
ഗായിക, അവതാരക എന്നീ നിലയിലെല്ലാം ശ്രദ്ധ പതിപ്പിച്ച റിമിയിപ്പോൾ ഒരു ഫിറ്റ്നസ്സ് ഫ്രീക്ക് കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറാണ് റിമി നടത്തിയത്. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് എത്തിയത്. ജയറാം നായകനായ ‘തിങ്കള്‍ മുതല്‍ വെള്ളിവരെ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും കടന്നു. എങ്കിലും ടിവി ഷോകളിൽ ജഡ്ജായിട്ടാണ് റിമി ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.






