
നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണി പങ്കുവച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. നടി നയന്‍താരയ്ക്കൊപ്പമുളള ചിത്രങ്ങളാണ് പേളി പങ്കുവച്ചിരിക്കുന്നത്. പേളി മാണി ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ നയന്‍താരയും നടന് കവിനുമാണ് അതിഥികളായി എത്തിയത്.
നയന്‍താരുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്. തതവസരത്തില്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങളാണ് പേളി പങ്കിട്ടത്.
നയന്‍താരുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ചാണ് ഈ അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്. തതവസരത്തില്‍ പകര്‍ത്തിയ മനോഹര ചിത്രങ്ങളാണ് പേളി പങ്കിട്ടത്.
' ശക്തയും എന്നാല്‍ അതീവ സ്നേഹമയിയുമായ നയന്‍താരയെ ബിഗ് സ്ക്രീനിന് പുറത്ത് വീണ്ടും കണ്ടുമുട്ടിയപ്പോള്‍... അവര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും ഓരോ പാഠങ്ങളാണ്, കാരണം അവരുടെ ചെറുചലനങ്ങള്‍ പോലും നമ്മളെ ചിന്തിപ്പിക്കും.
ഏറെ ആയാസരഹിതമായി സ്വയം അവതരിപ്പിക്കുന്ന രീതിയും, ചുറ്റുമുള്ള ഓരോരുത്തരെയും സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നതും കണ്ടുനില്ക്കുന്നത് തന്നെ വലിയൊരു സന്തോഷമാണ്. ഒറ്റനോട്ടത്തില്‍ അവര്‍ ഒരു സൂപ്പര്‍സ്റ്റാറാണ്... എന്നാല്‍ അടുത്ത് അറിയുമ്പോള്‍ അതിനേക്കാളേറെ നല്ലൊരു അമ്മയെ, സംരംഭകയെ, ഭാര്യയെ, നല്ലൊരു സുഹൃത്തിനെ ഒക്കെ നമുക്ക് അവിടെ കാണാം.
തന്റെ ജീവിതത്തിലൂടെയാണ് അവര്‍ നമ്മളെ പ്രചോദിപ്പിക്കുന്നത്...നയന്താരയായിരിക്കുക എന്നത് തന്നെ ഒരു കലയാണ്... എനിക്ക് അവരോടുള്ള ആരാധന എന്നും അങ്ങനെ തന്നെ കാണും. അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതുപോലെ... ''അവരെ സ്നേഹിക്കുക എന്നത് അത്രമേല്‍ എളുപ്പമുള്ള കാര്യമാണ്'' ' - എന്നാണ് പേളി കുറിച്ചത്.







Comments