
സിയോൾ: വീണ്ടും ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയ. പരീക്ഷണം പരാജയപ്പെട്ടുവെന്നും ദക്ഷിണകൊറിയൻ മിലിട്ടറി വ്യക്തമാക്കി.
സുനാൻ മേഖലയിൽ നിന്നും ബുധനാഴ്ച രാവിലെയാണ് മിസൈൽ പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന് പിന്നാലെ തന്നെ ഇത് പരാജയപ്പെട്ടുവെന്ന് ദക്ഷിണകൊറിയൻ സൈന്യത്തിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് റിപ്പോർട്ടുകളുണ്ടെന്ന് ജപ്പാനീസ് മാധ്യമങ്ങൾ വ്യക്തമാക്കി.
നേരത്തെ മിസൈൽ പരീക്ഷണത്തിന്റെ പേരിൽ ഉത്തരകൊറിയക്ക്മേൽ വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഉത്തരകൊറിയയുടെ ഈ വർഷത്തെ പത്താമത്തെ ആയുധപരീക്ഷണമാണ് ഇന്ന് നടന്നത്. പുതിയ ഇന്റർകോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ സിസ്റ്റം ഉത്തരകൊറിയ പരീക്ഷിച്ചെന്ന് യു.എസും ദക്ഷിണകൊറിയയും വ്യക്തമാക്കിയിരുന്നു.






