മാനുവല്‍, എജിഎസ് ട്രാന്‍സ്മിഷനുകളിലായി ഇ, വി, ജി, എസ് എന്നീ നാലു വേരിയന്റുകളില്‍ പുതിയ ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ എത്തി. വാഹനത്തിന്റെ വില 6.39 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപവരെയാണ്. മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാന്‍സയുടെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. നാലു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്ക് മോഡലുകളില്‍ വാഹനം ലഭിയ്ക്കും.
ബലേനോയ്ക്ക് സമാനമായി മാറ്റങ്ങള്‍ പുതിയ വാഹനത്തിലും വന്നിട്ടുണ്ട്. സ്പോര്‍ട്ടിയറായ പുതിയ മുന്‍ബംബര്‍, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപുകള്‍ എന്നിവയുണ്ട്. ഇന്റീരിയറില്‍ കറുപ്പും ബീജും നിറങ്ങളും നല്‍കിയിട്ടുണ്ട്. നേരത്തെ ബലേനൊയുടെ സീറ്റ, ആല്‍ഫ രണ്ടു വേരിയന്റുകളുടെ ബാഡ്ജ് എന്‍ജിനിയേറിങ് മോഡല്‍ മാത്രമായിരുന്നു ഗ്ലാന്‍സയിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ ബലേനൊയുടെ അടിസ്ഥാന വകഭേദം മുതലുണ്ട്. ഹായ് ടൊയോട്ട വോയിസ് അസിസ്റ്റന്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, സ്മാര്‍ട്ട് ഫോണിലൂടെ നിയന്ത്രിക്കാവുന്ന 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ ബാഗുകള്‍ എന്നിവയുമുണ്ട്.
പുതിയ ബലേനൊയിലെ കെ സീരിസ് എന്ജിന് തന്നെയാണ് ഗ്ലാന്‍സയിലും. 1.2 ലീറ്റര്‍ ശേഷിയുള്ള ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എന്ജിന് 90 ബിഎച്ച്പി കരുത്തുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍ , എഎംടി ഗിയര്‍ബോക്സുകളാണ് കാറില്‍. മൂന്നു വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ നോര്‍മല്‍ വാറന്റിയും അഞ്ചുവര്‍ഷം അല്ലെങ്കില്‍ 2.20 ലക്ഷം കിലോമീറ്റര്‍ അധിക വാറന്റിയും ടൊയോട്ട നല്‍കുന്നുണ്ട്.






