പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ. Z3 എന്ന പേരില്‍ അവതരിപ്പിച്ച ഫോണിന് 3 ജിബി റാമും 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പ് മാത്രമാണുള്ളത്. 7,499 രൂപയാണ് ഫോണിന്റെ വില. സ്റ്റ്രൈപ്ഡ് ബ്ലൂ, സ്റ്റ്രൈപ്ഡ് സിയാന് നിറങ്ങളില്‍ വാങ്ങാവുന്ന ലാവ Z3യുടെ വില്പന ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് വെബ്സൈറ്റുകളിലൂടെ ആരംഭിച്ചു.
നോച്ചുള്ള ഡിസ്പ്ലേയും, ഒരു ദിവസം മുഴുവന്‍ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബാറ്ററിയും Z3 ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ നല്‍കും എന്ന് ലാവ അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് 11-ല്‍ പ്രവര്‍ത്തിക്കുന്ന ലാവ Z3യ്ക്ക് അടുത്ത ആന്‍ഡ്രോയിഡ് അപ്ഡേയ്റ്റ് ലഭിക്കും. ഈ വര്‍ഷം അവസാനത്തോടെ സ്മാര്‍ട്ട്ഫോണിന് ആന്‍ഡ്രോയിഡ് 12 അപ്ഡേറ്റ് ലഭിക്കും. 720×1600 പിക്സലുകളുടെ HD+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് IPS LCD ഡിസ്പ്ലേയാണ് ലാവ Z3യ്ക്ക്. 20:9 ആസ്പെക്ട് റേഷ്യോ, 263 ppi പിക്സല്‍ ഡെന്‍സിറ്റി എന്നിവയുള്ള ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്.
1.8GHz ക്ലോക്ക് സ്പീഡുള്ള ക്വാഡ് കോര്‍ മീഡിയടെക് ഹീലിയോ G20 ചിപ്സെറ്റാണ് ലാവ Z3-ന്റെ കരുത്ത്. ഹീലിയോ G20 ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നതിനായി IMG PowerVR GE8300 GPUയുവുമായി ചേര്‍ന്ന് പ്രവൃത്തിക്കുന്നു. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ വര്‍ദ്ധിപ്പിക്കാം. 8 മെഗാപിക്സല്‍ എഫ്/2.0 പ്രൈമറി ക്യാമറയും സെക്കന്‍ഡറി യൂണിറ്റും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് പുത്തന്‍ ലാവ ഫോണില്‍. AI ഡ്യുവല്‍ ക്യാമറ ബ്യൂട്ടി മോഡ്, HDR മോഡ്, നൈറ്റ് മോഡ്, പോര്‍ട്രെയിറ്റ് മോഡ് എന്നിങ്ങനെ നിരവധി ക്യാമറ മോഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വാട്ടര്‍ഡ്രോപ്പ് നോച്ചിനുള്ളില്‍ സെല്‍ഫികള്‍ക്കായി സ്മാര്‍ട്ട്ഫോണിന് മുന്‍വശത്ത് 5 എംപി ക്യാമറയുണ്ട്. 5,000mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. ഡ്യുവല്‍ 4G വോള്ട്ടേ, വൈ-ഫൈ 802.11 b/g/n, ബ്ലൂടൂത്ത് 5.0, GPS, യുഎസ്ബി ടൈപ്പ്-C പോര്‍ട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.






