
ഷാരൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. സ്പെയിനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. മുടി നീട്ടി വളര്‍ത്തിയുള്ള ഷാരൂഖിനെയാണ് ഫോട്ടോയില്‍ കാണാന്‍ സാധിക്കുന്നത്.
അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും.
ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. സിദ്ധാര്‍ഥ് ആനന്ദാണ് സംവിധായകന്.






