ബോളിവുഡ് താരനിരയിലെ ശ്രദ്ധേയയായ താരമാണ് ദിഷ പട്ടാണി. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. ഇത് കൂടാതെ ജിംനാസ്റ്റിക്സിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. ദിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ദിഷ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദിഷയുടെ വര്‍ക്കൗട്ട് വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. താരം പുറം തിരിഞ്ഞിരുന്ന് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. പുറം തിരിഞ്ഞിരിക്കുന്നതായതിനാല് തന്നെ, താന്‍ ശരീരത്തെ എത്തരത്തിലെല്ലാം ഒരുക്കിയെടുത്തിരിക്കുന്നുവെന്ന് കാണിക്കാന്‍ ദിഷയ്ക്ക് ഈ വീഡിയോയിലൂടെ സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും 'ഫിറ്റ്' ആയ യുവനടി ദിഷയാണെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. അനായാസം വ്യായാമം ചെയ്യുന്നത് കണ്ടാല്‍ തന്നെ ദിഷ ഇതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നു എന്നത് മനസിലാക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു.






