
ബോളിവുഡിലേക്ക് അരങ്ങേറാനുളള തയാറെടുപ്പിലാണ് താരദമ്പതികളായ സഞ്ചയ് കപൂറിന്റെയും മഹീപ് കപൂറിന്റെയും മകള്‍ ഷനായ കപൂര്‍. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ബേധഡക് എന്ന ചിത്രത്തിലൂടെയാണ് ഷനായയുടെ അരങ്ങേറ്റം. ബോളിവുഡിലേക്കുളള ചുവടു വയ്പ്പിന് മുന്‍പ് തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രി. 80 ലക്ഷം വിലയുളള ആഡംബര വാഹനമാണ് ഷനായ വാങ്ങിയത്.
ഓഡി മുബൈ വെസ്റ്റാണ് ഷനായ പുതുപുത്തന്‍ കാര്‍ സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്. സഞ്ചയ്കപൂറിനും മഹീകപൂറിനുമൊപ്പമാണ് എത്തിയാണ് താരം വാഹനം വാങ്ങിയത്. 80 ലക്ഷം വിലവരുന്ന ഒഡി ക്യു 7 ഫേയ്സ്ലിഫ്റ്റ് വാഹനത്തിനൊപ്പം പോസ് ചെയ്യുന്ന ഷനായയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.






