
യാത്രാപ്രേമികളെ കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് ബോളിവുഡ് നടി പൂജ ബത്ര സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ഞില്‍ പൊതിഞ്ഞ കാഴ്ചകളും സ്വിസ് ആല്‍പ്സിലെ മനോഹര കാഴ്ചാനുഭവവും നല്കുന്ന ഫ്ളോട്ടിങ് ബ്രിഡ്ജിന്റെയടക്കം നിരവധി ചിത്രങ്ങള്‍. ഭൂമിയില്‍ ഇത്രയധികം മനോഹര ഇടങ്ങള്‍ ഉണ്ടോയെന്ന് ചിന്തിച്ചുപോകും. പൂജ അവധിക്കാല യാത്രയിലാണ്. ഈ മാസം ആദ്യം തന്നെ യാത്രയിലെ മികച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഏറ്റവും പുതിയതായി യോസെമിറ്റി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ മൂന്നു സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ച്, കേരളക്കരയുടെ സ്നേഹം ഒന്നാകെ ഏറ്റു വാങ്ങിയ നടിമാരില്‍ ഒരാളാണ് പൂജ ബത്ര. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമല്ലായിരുന്നു പൂജ. എന്നിരുന്നാലും തന്റെ ജീവിതത്തിലെ വിശേഷങ്ങളും സന്തോഷനിമിഷങ്ങളുമെല്ലാം പൂജ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡിലെ ബെര്‍ണീസ് ആല്‍പ്സിലെ പര്‍വതമായ ബെറ്റ്മെര്ഹോണ് കാഴ്ചയും ഗ്രിന്ഡെല്വാള്ഡിലുള്ള അതിമനോഹരമായ ഫ്ളോട്ടിങ് പാലവും അങ്ങനെ സ്വിറ്റ്സര്‍ലന്‍ഡിലെ നിരവധി ഇടങ്ങള്‍ സന്ദര്‍ശിച്ച ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. യോസെമൈറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.






